Itheehya

ക്ഷേത്ര ചരിത്രം പരിശോധിക്കുക ആണെങ്കിൽ ആയിരത്തിൽ പരം വര്ഷം പഴക്കമുണ്ട് . ആദ്യ കാലത്തു ഇവിടം ഒരു വന പ്രദേശം ആയിരുന്നു .ഇവിടെ ഉണ്ടായിരുന്ന ഒരു ശിലയിൽ ആയുധം കൊണ്ട് രക്തം കാണുകയും തുടർന്നു ദൈവജ്ഞരെ അറിയിക്കുകയും അങ്ങനെ ഇവിടെ ഈശ്വര ചൈതന്യം ഉണ്ടെന്ന് മനസിലാക്കുകയും തുടർന്ന് ചെമ്പകശ്ശേരി രാജാവിന്റെ കാലത്തു രാജ സഹകരണത്തോടു കൂടെ ആണ് ഇവിടെ എങ്ങനെ ഒരു ക്ഷേത്രം പണിതത് .ക്ഷേത്ര നിര്മിതിയിലെ പ്രത്യേകതകൾ എടുത്ത് പറയേണ്ടതാണ് .എല്ലാ മതസ്ഥർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാം .നാലമ്പലത്തിന്റെ വാതിലുകളിലും ക്ഷേത്രത്തിന്റെ ചുവരുകളും മനോഹരങ്ങളായ ശില്പങ്ങൾ ആണ് ഉള്ളത് .എട്ടു ഒറ്റക്കല്ലുകളിൽ തീർത്ത ആനക്കൊട്ടിൽ ഇവിടുത്തെ മറ്റൊരു പ്രത്യേകത ആണ് .നൂറ്റാണ്ടുകൾ പഴക്കമുള്ള കൽ വിളക്കുകൾ ,കൃഷ്ണ ശിലയിൽ തീർത്ത വിഗ്രഹങ്ങൾ, ദാരു ശില്പങ്ങൾ , തുടങ്ങിയ ഒട്ടനവധി സവിശേഷതകൾ ആന പ്രമ്പാലിനു സ്വന്തം ആണ് .ക്ഷേത്ര കൊടി മരം പഞ്ചലോഹത്തിനാൽ തീർത്തതാണ് .ക്ഷേത്രത്തോളം തന്നെ കൊടിമരത്തിനും പഴക്കമുണ്ടത്രെ!. 1333 ൽ ഇന്ത്യ സന്ദർശിക്കാൻ എത്തിയ ഇബ്നുബത്തൂത്ത അദ്ദേഹത്തിന്റെ " രിഹ്ലതു ഇബ്നുബത്തൂത്ത " എന്ന യാത്ര വിവരണ ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുണ്ട് .കൂടാതെ ഹോർത്തൂസ് മലബാറിക്കസിലും പ്രതിപാദിക്കുന്നു . ആൽതറക്കു സമീപം രണ്ടു കളിത്തട്ടുകൾ ഉണ്ട് ,ഇവിടെ കുഞ്ചൻ നമ്പ്യാർ അദ്ദേഹത്തിന്റെ തുള്ളൽ നടത്തിയെന്നാണ് ചരിത്രം . മണ്ഡലകാലങ്ങളിൽ അയ്യപ്പ ഭക്തരുടെ ഇടത്താവളം കൂടി ആണ് ഇവിടം . ഒരു കാലഘട്ടത്തിലെ സമൃതിയുടെ തിരു ശേഷിപ്പുകൾ ഇന്നും സൂക്ഷിക്കപ്പെടുന്നുണ്ട്,അതിൽപ്രധാനപ്പെട്ടതു 100 വർഷത്തിൽ പരം പഴക്കമുള്ള ചീന ഭരണികൾ ആണ് .ഒരിക്കൽ ക്ഷേത്രത്തിനു സ്വന്തമായുണ്ടായിരുന്ന ആയിരക്കണക്കിന് നെൽപ്പാടങ്ങളും കൃഷി സ്ഥലങ്ങളും ഭൂപരിഷ്കരണ നിയമ പ്രകാരം നഷ്ടമായി,എന്നിരുന്നാലും ഇന്നും ക്ഷേത്രത്തിന്റെ സമൃദ്ധിയുടെയും സമ്പത്തിന്റെയും ഒരു പങ്കു ഇവിടുത്തെ ദേശക്കാർക്കു കൊടുക്കുന്നതിൽ ഒരു കുറവും വന്നിട്ടില്ല, നാടിൻറെ സമൃതിയ തെളിയിക്കുന്നതായിരുന്നു ഒരു കാലത്തു ഇവിടെ നടത്തിയിരുന്ന വള്ളം കളി. പഴമയുടെ വാതിലിൽ അടഞ്ഞു പോയ പല ആചാര അനുഷ്ടാനങ്ങളും ഇന്നും ആന പ്രമ്പാലുകാർ മനസിൽ കാത്തു സൂക്ഷിക്കുന്നു . 12 ദിവസം നീണ്ടു നിന്ന കളഭം ചാർത്തും ഇല്ലം നിറയും അവയിൽ ചിലതാണ് . പമ്പാ നദി യുടെ തീരത്തു തിരുവല്ല ആലപ്പുഴ റോഡിൽ കുട്ടനാട്ടിൽ തലവടി ഗ്രാമത്തിലെ ഒരു ദേശം ആണ് ആനപ്രമ്പാൽ .കൃഷിക്കു വളരെ ഏറെ പ്രാധാന്യം ഉള്ള ദേശം ആണ് .പന്തിരായിരപ്പറ നിലം കൈമുതൽ ആയുള്ള ദേവസ്വം ആയിരുന്നു .ദേശ പെരുമ വിളിച്ചോതുന്നതായിരുന്നു കാർഷിക ഫലവും തുടർന്ന് നടത്തപെടുന്ന സർവ്വാണി സദ്യയും .പൂർവ കാലത്തു വാണിജ്യത്തിനു ഊന്നൽ കൊടുത്തിരുന്നു .വടക്കോട്ടു കുടമാളൂർ വരെയും കിഴക്കോട്ടു ചെങ്ങന്നൂർ വരെയും പടിഞ്ഞാറു ആലപ്പുഴവരെയും നീളുന്ന ജല പാതകൾ . ആഭ്യന്തര വാണിജ്യ കച്ചവടങ്ങൾ നടത്തിയിരുന്നത് ഈ ജല മാർഗം വഴി ആണ് .മൂല ധനം കൈമുതൽ ആയിട്ടുള്ള ഈ ദേശത്തു കാർഷിക പ്രാധന്യം ഉള്ള പല ചടങ്ങുകളും നടത്തിയിരുന്നു . ഒരു കാലത്തു ഇവിടെ ഉണ്ടായിരുന്ന പല ചടങ്ങുകൾ ആന പ്രമ്പാലിനു മാത്രം അവകാശ പെടാൻ കഴിഞ്ഞിരുന്നവ ആയിരുന്നു .