School

കുട്ടനാട് താലൂക്കിലെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ് എ.ഡി.യൂ.പി.സ്. 75 വർഷത്തിൽ പരം പ്രവർത്തന പാരമ്പര്യം ഉള്ള ഈ വിദ്യാലയം ദേവസ്വം ട്രസ്റ്റ് ന്റെ കീഴിൽ നടത്തി പോരുന്നു .ആദ്യ കാലത്തു കേരളം ഹിന്ദു മിഷൻ അപ്പർ പ്രൈമറി സ്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത് .1939  ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക കെ .ജയശ്രീ ആണ് .ഒന്ന് മുതൽ ഏഴുവരെ ഉള്ള ക്ലാസുകൾ ഉണ്ട്. 1800 ൽ പരം പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറി,കളി സ്ഥലം ,കുടി വെള്ളം , തുടങ്ങിയ സൗകര്യങ്ങൾ എല്ലാം വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നു .കൂടാതെ, സ്കൂളിൽ തന്നെ പാകം ചെയുന്ന പോഷക സമൃദ്ധമായ ഉച്ച ഭക്ഷണം വിദ്യാർത്ഥികൾക്ക് കൊടുത്തു പോരുന്നു .ഉദ്ദേശ ബോധവും ആത്മീയ സംസ്കാരവും രൂപ പെടുത്തുന്നതിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ എന്നും വിദ്യാർത്ഥികൾക്കൊപ്പം ആണ് . ഉന്നത സ്ഥാനം അലങ്കരിക്കുന്ന പല പ്രമുഖരും ആദ്യാക്ഷരങ്ങൾ കുറിച്ചത് ഇവിടെ ആണ് . സ്കൂളിന്റെ സാമ്പത്തിക വളർച്ചക്കും മറ്റു എല്ലാ പ്രവർത്തങ്ങൾക്കും ഇന്നാട്ടിലെ പല മഹത് വ്യക്തികളും അകം അഴിഞ്ഞു സഹായിക്കാറുണ്ട്